ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് 9 പേര്‍ മരിച്ചു

sivakashiശിവകാശി: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് 9 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവില്‍ നാലുപേരുടെ നില ഗുരുതരമാണ്. അപകടകരാണം വ്യക്തമായിട്ടില്ല. ദീപാലിക്കുവേണ്ടി തയ്യാറാക്കിയ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിനിടയക്കായതെന്നാണ് സൂചന.

വിപണിയില്‍ ചൈനീസ് പടക്കങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ശിവകാശി പടക്കങ്ങള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്.