ഞണ്ട് മസാല

ഞണ്ട് മസാല

ഞണ്ട് (വലുത്) : എട്ടെണ്ണം
സവാള ചെറുതായി മുറിച്ചത് : 3 എണ്ണം
crab fryപച്ചമുളക് മുറിച്ചത് : ആറെണ്ണം
കറിവേപ്പില : നാല് തണ്ട്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് : ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പൊടി : ഒന്നര ടീസ്പൂണ്‍
കുരുമുളക് പൊടി : ഒന്നര ടീസ്പൂണ്‍
എണ്ണ : രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
മല്ലിയില : കുറച്ച്

ഞണ്ട് തോട് നീക്കി വൃത്തിയാക്കി അതിന്റെ മാംസം എടുത്ത് മഞ്ഞള്‍പൊടിയും കുരുമുളക്‌പൊടിയും ഉപ്പും പുരട്ടി അരമണിക്കൂര്‍ വെക്കുക.

ഒരു ചീനചട്ടി അടുപ്പില്‍ വെച്ച് ചൂടായാല്‍ എണ്ണ ഒഴിച്ച് ഞണ്ട് നാന്നായി മൊരിച്ച് കോരിവെക്കുക. ബാക്കി വന്ന എണ്ണയില്‍ കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റി സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അര ടീസ്പൂണ്‍ മഞ്ഞപൊടിയും അര ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ക്കുക. നേര്‍ത്ത മൊരിച്ചെടുത്ത ഞണ്ട് ഇതില്‍ ചേര്‍ത്തിളക്കി മൂടി വെച്ച് അഞ്ച് മിനുട്ട് വേവിക്കുക. അടുപ്പില്‍ നിന്ന് ഇറക്കി മല്ലിയില മുകളില്‍ തൂവി വിളമ്പുക.