തിരൂരില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

തിരൂര്‍ :മംഗലത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി. വാളമരുതൂര്‍ വട്ടപറമ്പില്‍ അബ്ദുള്‍ ലത്തീഫ് (30), മംഗലം ചാഞ്ചത്ത് വീട്ടില്‍ പാര്‍വ്വതി (23) എന്നിവരാണ് സിഐ ആര്‍ റാഫിക്ക് മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങിയ പ്രതികളെ കേസനേ്വഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറി. പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.