Section

malabari-logo-mobile

വിഎസ്‌ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയില്‍; സിപിഐഎം

HIGHLIGHTS : വിഎസ്സിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പാര്‍ട്ടി സെക്രട്ടറിയേറ്റ്‌ പ്രമേയം വിഎസ്സിന്റെ ബദല്‍കുറിപ്പ്‌ തള്ളി പാര്‍ട്ടി പത്രങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊട...

12tv_vsand_pinaray_1515227fവിഎസ്സിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പാര്‍ട്ടി സെക്രട്ടറിയേറ്റ്‌ പ്രമേയം
വിഎസ്സിന്റെ ബദല്‍കുറിപ്പ്‌ തള്ളി പാര്‍ട്ടി
പത്രങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തത്‌ തെറ്റ്‌
പ്രമേയം പുറത്ത്‌ വന്നത്‌ നാളെ പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ

ആലപ്പുഴ: സിപിഐഎം സംസ്ഥാന സമ്മേളനം നാളെ തുടങ്ങാനിരിക്കെ മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ വിഎസ്‌ അച്യുതാനന്ദനെതിരെ നിശിത വിമര്‍സനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രമേയം. വിഎസ്‌ അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം അവസാനിപ്പി്‌ക്കുന്നില്ലെന്നും വിഎസ്സ്‌ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക്‌ തരം താണിരിക്കുന്നു എന്ന ഗൗരവമേറിയ വിമര്‍ശനമാണ്‌ പ്രമേയത്തിലൂടെ പുറത്തുവന്നിരിക്കുന്നത്‌. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ത്‌ന്നെയാണ്‌ പ്രമേയത്തിന്റെ ഉള്ളടക്കം മാധ്യമങ്ങളോട്‌ വിശദീകരിച്ചത്‌.

sameeksha-malabarinews

പാര്‍ട്ടികകത്ത്‌ വിഭാഗിയ പ്രവണത ഏറെകുറെ ഇല്ലാതായെന്ന്‌ പറഞ്ഞ്‌ വാര്‍ത്താസമ്മേളനം തുടങ്ങിയ പിണറായി കഴിഞ്ഞ ദിവസം മനോരമയില്‍ വന്ന വിഎസ്‌ കേന്ദ്രകമ്മിറ്റിക്കും നല്‍കി എന്ന്‌ പറയപ്പെടുന്ന രേഖ ഉള്ളതുതന്നെയെന്ന്‌ പറയുകയായിരുന്നു. പിന്നീടാണ്‌ വിഎസ്സിനെതിരെ രൂക്ഷമായ വിമര്‍ശനമടങ്ങിയ പ്രമേയത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമങ്ങളോട്‌ തുറന്നു പറഞ്ഞത്‌. കേന്ദ്ര കമ്മിറ്റിക്ക്‌ മുന്നില്‍ നല്‍കിയ ഈ ബദല്‍ രേഖ മനോരമയ്‌ക്ക്‌ രണ്ടു ദിവസം മുമ്പ്‌ തന്നെ ചോര്‍ത്തിക്കൊടുത്തുവെന്ന്‌ തുടങ്ങി രേഖയില്‍ പറയുന്ന കാര്യങ്ങള്‍ മുന്‍പേ പാര്‍ട്ടി തള്ളിക്കലഞ്ഞതാണെന്ന്‌ പറഞ്ഞു. വിഎസിനെ അച്ചടക്കലംഘനം നടത്തിയതിന്‌ പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ പുറത്താക്കിയെന്നും ഈ അച്ചടക്ക ലംഘനങ്ങള്‍ വിഎസ്‌ ഇപ്പോഴും തുടരുന്നുവെന്നും പിണറായി പറഞ്ഞു. രേഖയില്‍ വിഎസ്‌ ഉന്നയിക്കുന്ന ലാവ്‌ലിന്‍ പ്രശ്‌നം, എഡിബി വിഷയം, സോളാര്‍ സമരം,ടിപി വധം സംസ്ഥാന നേൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനം എന്നീ ആരോപണങ്ങള്‍ കേന്ദ്ര നേതൃത്വം ആവത്തില്‍ പരിശോധിക്കുകയും ഇത്‌ ആരോപണം തള്ളിക്കളയുകയും ചെയതിട്ടുള്ളതാണെന്നും പിണറായി പറഞ്ഞു. വിഎസിന്റെ കത്തിലെ ഓരോ ആരോപണങ്ങളും ഖണ്ഡിച്ച്‌ുകൊണ്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയെടുത്ത നിലപാടിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ പിണറായി സംസാരിച്ചത്‌. പാര്‍്‌ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വസ്‌തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന്‌ പ്രമേയം കുറ്റപ്പെടുത്തുന്നു.

വിഎസ്‌ അച്യുതാനന്ദന്‍ അടക്കം പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റി്‌ന്റേതാണ്‌ ഈ പ്രമേയം. നാളെ മുതല്‍ പാര്‍ട്ടി സമ്മേളനം തുടങ്ങാനിരിക്കെ സംസ്ഥാന നേതൃത്വം വിഎസിനെതിരെ ഇത്തരം കടുത്ത നിലപാടെടുത്തതിന്‌ പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്ന്‌ സൂചന വന്നു കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!