സിപിഎം സംസ്ഥാന സമ്മേളനം: വിഎസ് ഇറങ്ങിപ്പോയി

download (4)ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍ സി പി എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊതു ചര്‍ച്ച പുരോഗമിക്കവേയാണ് വി എസ് അച്യുതാനന്ദന്‍ സമ്മേളന വേദി വിട്ടത്. സമ്മേളനത്തിന്റെ രണ്ടാം ദിവസത്തില്‍ പൊതു ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വിഎസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

സംസാരിച്ച അഞ്ച് പ്രതിനിധികളും വിഎസിനെ രൂക്ഷമായി വിമര്‍ശിച്ചു. വിഎസിനെതിരെ നടപടിയെടുക്കണം എന്നും ചിലര്‍ ആവശ്യപ്പെട്ടു. ആറാമത്തെ പ്രതിനിധി സംസാരിച്ച് തുടങ്ങിയപ്പോള്‍ വിഎസ് സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇനി ഞാന്‍ പോയ്‌ക്കോട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് വേദി വിട്ടതെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വി എസിനെ വിഷമിപ്പിച്ചും എന്ന് വേണം കരുതാന്‍. പാര്‍ട്ടി വിരുദ്ധ മാനസികനിലയിലേക്ക് വിഎസ് തരം താഴ്ന്നു എന്ന് സംസഥാന സെക്രട്ടറി പറഞ്ഞെങ്കിലും വി എസ് സമ്മേളത്തിന് പതാക ഉയര്‍ത്താന്‍ എത്തിയിരുന്നു. ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് വി എസ് വ്യക്തമാക്കിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സമ്മേളന വേദി വിട്ട വിഎസ് നേരെ പോയത് പുന്നപ്രയിലെ വീട്ടിലേക്കാണ്. അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കാണും എന്നാണ് അറിയുന്നത്. തനിക്കെതിരെ പ്രമേയം പരസ്യമാക്കിയ പിണറായി വിജയനെതിരെ സംഘടന നടപടിയെടുക്കണം എന്ന് വി എസ് ആവശ്യം ഉന്നയിച്ചതായും സൂചനകളളുണ്ട്.