Section

malabari-logo-mobile

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

HIGHLIGHTS : ആലപ്പുഴ: കോടിയേരി ബാലകൃഷ്ണനെ സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നതുപോലെ

kodiyeriആലപ്പുഴ: കോടിയേരി ബാലകൃഷ്ണനെ സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നതുപോലെ തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനലബ്ധി. ഏകകണ്ഠമായാണ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

സമ്മേളനത്തിന് മുന്നില്‍ വച്ച പുതിയ സംസ്ഥാന സമിതി അംഗങ്ങളുടെ പാനല്‍ അംഗീകരിച്ചു. പുതിയ സംസ്ഥാന സമിതിയില്‍ 88 അംഗങ്ങളാണ് ഉള്ളത്. ഇപ്പോഴും ഒരു സ്ഥാനം ഒഴിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന സമിതി യോഗം ചേര്‍ന്നാണ് കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തത്. മറ്റൊരു പേരും യോഗത്തില്‍ ഉയര്‍ന്ന് വന്നില്ല.

sameeksha-malabarinews

സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് കൂടിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാവാണ് ഇദ്ദേഹം.

കണ്ണൂര്‍ക്കാരനായ പിണറായി വിജയന്‍ സ്ഥാനം ഒഴിയുമ്പോള്‍ മറ്റൊരു കണ്ണൂര്‍ക്കാരന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്നു എന്ന പ്രത്യേകയും കോടിയേരിയുടെ സെക്രട്ടറി സ്ഥാനത്തിന് ഉണ്ട്. പിണറായി വിജയന് മുമ്പ് കണ്ണൂര്‍ ജില്ലക്കാരനായ ചടയന്‍ ഗോവിന്ദനായിരുന്നു സംസ്ഥാന സെക്രട്ടറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!