സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി

cpimആലപ്പുഴ: വി എസ് അച്യുതാനന്ദന്‍ പ്രതിനിധിസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെ സിപിഎം 21 ആം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

cpim 3പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, വൃന്ദാ കാരാട്ട്, എ കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളും 200 പ്രത്യേക ക്ഷണിതാക്കളും 15 നിരീക്ഷകരുമാണു പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

കളര്‍കോട് എസ് കെ കണ്‍വന്‍ഷന്‍ സെന്ററിലാണു പ്രതിനിധി സമ്മേളനം. അതിനു മുന്നോടിയായി പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.

cpim 223 നു പുതിയ സംസ്ഥാന കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുക്കും. തുടര്‍ന്നു പുതിയ സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും. ചടയന്‍ ഗോവിന്ദന്റെ മരണത്തിനുശേഷം 1998 സെപ്റ്റംബര്‍ 25 മുതല്‍ പാര്‍ട്ടിയെ നയിക്കുന്ന പിണറായി വിജയന്‍ ഈ സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം ഒഴിയും. 16 വര്‍ഷം പാര്‍ട്ടിയുടെ അമരക്കാരനായ റിക്കാര്‍ഡോടെയാണു പിണറായി വിജയന്‍ സ്ഥാനമൊഴിയുന്നത്. അട്ടിമറി ഉണ്ടായില്ലെങ്കില്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയാകാനാണു സാധ്യത.