പരപ്പനങ്ങാടിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം:നിരവധിപേര്‍ക്ക് പരിക്ക്

Story dated:Thursday December 24th, 2015,06 41:am
sameeksha sameeksha

 

പരിക്കേറ്റ റിജീഷ്
പരിക്കേറ്റ റിജീഷ്

പരപ്പനങ്ങാടി: ചിറമംഗത്ത് ആര്‍എസ്എസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല ജോയന്റ് സക്രട്ടറി വാഴയില്‍ റിജീഷ്, നിഷാദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്..മറ്റുള്ളവരെ തിരൂരങ്ങാടി താലുക്ക് ആശുപത്രയിിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ചിറമംഗലം അയോധ്യ നഗറില്‍ ബുധനാഴ്ച വൈകീട്ട് നടന്ന സിപിഎം പൊതുയോഗ സ്ഥലത്തണ് സംഘര്‍ഷമുണ്ടായത്. പൊതുയോഗം അവസാനിച്ച സമയത്ത് ഉണ്ടായ നേരയി ഉരസലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന രൂക്ഷമായ കല്ലെറും സംഘട്ടനവും നടക്കുയായിരുന്നു.

വേണ്ടത്ര പോലീസ് ഇല്ലാത്തതാണ് വിഷയം രൂക്ഷമാകാന്‍ കാരണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.