സിപിഐഎം അപ്രസക്തമാകും; രാഹുല്‍ഗാന്ധി

rahul-gandhiകാസര്‍കോഡ് : ദേശീയ രാഷ്ട്രീയത്തില്‍ സിപിഐഎമ്മിന്റെ പ്രസകതി നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തില്‍ സിപിഐഎം അപ്രസക്തമാകുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന് മാതൃകാപരമായ രാഷ്ട്രീയബോധം കേരളം നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസ്സിന് തന്നെ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ടെന്നും അക്രമം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാവിലെ മംഗലാപുരത്തു നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കാസര്‍കോഡ് ഗവ. കോളേജിലെത്തിയ രാഹുല്‍ 11 മണിയോടെയാണ് കാസര്‍കോട്ടെ നഗരസഭാ സ്റ്റേഡിയത്തില്‍ എത്തിയത്.

രാഹുല്‍ഗാന്ധിയുടെ വരവിനോടനുബന്ധിച്ച് എഡിജിപി ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ 450 പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.