പ്ലീനത്തിന് തുടക്കം

download (2)പാലക്കാട്: സിപിഐഎം സംസ്ഥാന പ്ലീനം പാലക്കാട് തുടങ്ങി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വിഎസ് അച്യുതാനന്ദന്‍ പാതക ഉയര്‍ത്തിയതോടെയാണ് പ്ലീനത്തിന് തുടക്കമായത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ കരുത്താര്‍ജ്ജിക്കുകയാണ് ലക്ഷ്യം.

പാടലക്കാട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്ലീനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളോട് വിനയം കാണിക്കണമെന്ന് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് ആത്മാര്‍ത്ഥമായിട്ടായിരിക്കണമെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കണം ജീവിത ശൈലി എന്നും കാരാട്ട് പറഞ്ഞു.

സംഘടനാരേഖ പിണറായി വിജയന്‍ അവതരിപ്പിച്ചു. നേതാക്കള്‍ക്കളില്‍ ചിലര്‍ക്ക് മാധ്യമങ്ങളുമായി വഴിവിട്ട ബന്ധമുണ്ടെന്നും പ്ലീനം രേഖയില്‍ കുറ്റപ്പെടുത്തുന്നു.ജീര്‍ണത വിഭാഗിയതയുടെ ഉല്‍പ്പന്നമാണ് ഈ ജീര്‍ണത പരിഹരിക്കുന്നതില്‍ മേല്‍ ഘടകങ്ങള്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും സ്വയം വിമര്‍ശനമായി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്.

പ്രകാശ് കാരാട്ടിനെയും കേരളത്തില്‍ നിന്നുള്ളവരെയും കൂടാതെ എസ് രാമചന്ദ്രന്‍ പിളള, സീതാറാം യെച്ചൂരി തുടങ്ങിയ പോളിറ്റിബ്യൂറോ അംഗങ്ങളും പ്ലീനത്തില്‍ പങ്കെടുക്കുന്നുണ്ട്. 408 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്.

ആശയപരവും സംഘടനാ പരവുമായ വിഷയങ്ങളില്‍ വ്യക്തത കൈവരുത്തുന്നതിനും ശുചീകരണത്തിനുമാണ് പ്ലീനങ്ങള്‍ നടക്കാറ്. 1981 ലാണ് അവസാനമായി പാര്‍ട്ടി പ്ലീനം നടത്തിയത്.