പരപ്പനങ്ങാടി എസ്‌ഐയുടെ മാനസികനില പരിശോധിക്കണമെന്ന് സിപിഐഎം

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നെടുവ, പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റികള്‍ രംഗത്ത്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗില്‍ നിന്ന രാജി വെച്ച് സിപിഎമ്മിലേക്ക് വന്നവര്‍ക്ക് നല്‍കിയ സ്വീകരണറാലിയില്‍ പങ്കടുത്തവര്‍ക്കെതിരെയും അനൗണ്‍സ്‌മെന്റ് വാഹനം അമിതവേഗതയിലാണന്ന് പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചരിക്കുന്നത്. അനുവാദമില്ലാതെ പ്രകടനം നടത്തിയതിനാണ് റാലിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

കേസെടുത്ത അനൗണ്‍സ്‌മെന്റ് വാഹനത്തിന് സിഐ പരിശോധിച്ച ശേഷം ഡിവൈഎസ്പിയാണ് മൈക്ക് പെര്‍മിഷന്‍ നല്‍കിയതെന്നും ഈ വാഹനം പ്രകടനത്തിന് മുന്നില്‍ അനൗണ്‍സ് ചെയ്ത് പോകുമ്പോള്‍ അശ്രദ്ധമായി അമിതവേഗതയില്‍ ഓടിച്ചു പോയി എ്ന്ന കുറ്റത്തിന് കേസെടുത്തത് പോലീസ് വകുപ്പിന് തന്നെ നാണക്കേടാണെന്ന് സിപിഎം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

പരപ്പനങ്ങാടിയില്‍ എസ്‌ഐയുടെ ഇഷ്ടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് എസ്‌ഐയുടെ ഉത്തരവെന്നും നൂറിലധികം തങ്ങളുടെ പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തി്ട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു. കേസില്‍ പിടക്കപ്പെടുന്നവരെ പോലീസ് കസ്റ്റഡിയില്‍ മൃഗീയമായി മര്‍ദ്ധിക്കുന്നുണ്ടെന്നും പത്രകുറിപ്പില്‍ പറയുന്നു

സിപിഐഎം ഏരിയാകമ്മറ്റിയംഗമായ ടി കാര്‍ത്തികേയനെയും അഡ്വ സുല്‍ഫിക്കറിനെയും സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന് എസ്‌ഐ ഭീഷണിമുഴക്കുന്നുണ്ടെന്നും അതിനാല്‍ എസ്‌ഐയുടെ മാനസികനില ആഭ്യന്തരവകുപ്പ് പരിശോധിക്കണെന്നും എസ്‌ഐയെടുത്ത ഇത്തരം മുഴുവന്‍ കേസുകളും പുനപരിശോധന നടത്തെണമെന്നും ഈ കാര്യം ആഭ്യന്തരവകുപ്പിനോടവാശ്യപ്പെടാന്‍ തീരുമാനിച്ചി്ട്ടുണ്ടെന്ന് സിപിഎം വ്യക്തമാക്കുന്നു.
സിപിഎമ്മിന്റെ അടിയന്തര ലോക്കല്‍കമ്മറ്റിയോഗമാണ് ഈ തീരൂമാനമെടുത്തത്. യോഗത്തില്‍ എംപി ബാലന്‍, പാലക്കണ്ടി വേലായുധന്‍, മുഹമ്മദ്കുട്ടിനഹ, കെപിഎം കോയ എന്നിവര്‍ സംസാരിച്ചു.