Section

malabari-logo-mobile

മലപ്പുറത്തെ ചുവപ്പിച്ച് നവകേരളമാര്‍ച്ച്

HIGHLIGHTS : മലപ്പുറം: സ്വാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളുടെ നിണമണിഞ്ഞ മലപ്പുറത്തിന്റെ മണ്ണിന്റെ പോരാട്ട സ്മരണകള്‍ ഊതിക്കത്തിച്ച് മതേതതരത്വവും വികസനവും സംരക്ഷിക്...

cpim navakerala march pinarayi vijayan copyമലപ്പുറം: സ്വാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളുടെ നിണമണിഞ്ഞ മലപ്പുറത്തിന്റെ മണ്ണിന്റെ പോരാട്ട സ്മരണകള്‍ ഊതിക്കത്തിച്ച് മതേതതരത്വവും വികസനവും സംരക്ഷിക്കപ്പേടണമെന്ന് ഓര്‍മ്മിച്ചിച്ച് കടന്നുവന്ന നവകേരളമാര്‍ച്ച് നാടിനെയാകെ ചുവപ്പിക്കുന്നു. സിപിഐഎം പോളിറ്റ്ബ്യുറോഅംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് മലപ്പുറത്തിന്റെ മണ്ണില്‍ അ  ത്യുജ്ജ്വല  സ്വീകരണമാണ് ലഭിച്ചത്. ജില്ലയിലെ പര്യടനനത്തിന് കുണ്ടോട്ടിമണ്ഡലത്തിലായിരുന്നു തുടക്കം പിന്നീട് വേങ്ങര, വള്ളിക്കുന്ന്, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പരപ്പനങ്ങാടിയിലായിരുന്ന സമാപനസമ്മേളനം.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പരപ്പനങ്ങാടിയില്‍ മത്സ്യസമ്പത്ത് ഇല്ലാതായതിനെകുറിച്ചും. കാര്‍ഷികജനതയുടെ പ്രശനങ്ങളെ കുറച്ചും ഓര്‍മ്മിച്ച പണറായി മാര്‍ച്ചിന്റെ മുദ്രാവക്യങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിച്ചു. വികസനവും മതേതരത്വവും പ്രവാസികളുടെ പ്രശനങ്ങളും ഉന്നിപ്പറഞ്ഞ് കാര്യമാത്രപ്രസക്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

sameeksha-malabarinews

എല്ലായിടങ്ങളിലും സ്ത്രീകളും യുവാക്കളുമടക്കം വന്‍ജനസഞ്ചയമാണ് മാര്‍ച്ചിലും പൊതുയോഗങ്ങളിലും അണിനിരന്നത്. ജില്ലാഅതിര്‍ത്തിയായ ഐക്കരപ്പടിയിലെത്തിയെ മാര്‍ച്ചിനെ സിപിഎമ്മി മ്മിന്റെ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയും ജില്ലാസക്രട്ടറി പിപി വാസുദേവനും ചേര്‍ന്നു ഹാരാര്‍പ്പണം് നടത്തി സ്വീകരിച്ചു.
വൈകീട്ട് ജാഥയുടെ സമാപനസമ്മേളനം നടന്ന പരപ്പനങ്ങാടിയില്‍ അണികളുടെ ആവേശം ആര്‍ത്തിരമ്പിയപ്പോള്‍ പിണറായിക്ക് വേദിയിലേത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. അണികളുടെ ആവേശതിമര്‍പ്പ് അതി രുകടന്നപ്പോള്‍ നേതാക്കളെ അച്ചടക്കത്തെ പറ്റി ഓര്‍മ്മിപ്പിക്കാനും പിണറായി മറന്നില്ല. നേരത്തെ പരപ്പനങ്ങാടി ജംഗഷനില്‍ നിന്ന് പിണറായി തുറന്നവാഹനത്തില്‍ കയറാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍  ഒരു കിലാേമീറ്റര്‍ മുന്നേ തന്നെ അദ്ദേഹത്തെ തുറന്നവാഹനത്തില്‍ കയറ്റികൊണ്ടുവരികയായിരുന്നു. ഇത് അദ്ദേഹം സമ്മേളനനഗരിയിലെത്തുന്നത് വൈകാനുമിടയാക്കി. തുടര്‍ന്ന പ്രസംഗവേദിയില്‍ വെച്ചായിരുന്നു പിണറായിയുടെ ശാസന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!