സിപിഐഎം പ്രതിഷേധമാര്‍ച്ചില്‍ പോലീസ്‌ ഇടപെട്ടു പരപ്പനങ്ങാടിയില്‍ സംഘര്‍ഷം

CPIM 1പരപ്പനങ്ങാടി ഇന്ന്‌ രാവിലെ നിയമസഭയിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിപക്ഷഎംഎല്‍എമാര്‍ക്ക്‌ പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച്‌ പരപ്പനങ്ങാടിയില്‍ സിപിഎം നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ സംഘര്‍ഷം.

പ്രകടനം അവസാനിക്കാനിരിക്കെ പയനിങ്ങല്‍ ജംഗഷനില്‍ വച്ചാണ്‌ സംഭവം . ട്രാഫിക്‌ ബ്ലോക്ക്‌ ആകുന്നതിനാല്‍ പ്രകടനം പിരിച്ചുവിടണമെന്നാവിശ്യപ്പെട്ട്‌ പരപ്പനങ്ങാടി എസ്‌ഐ ജയന്‍ പ്രകടനത്തിനകത്തേക്ക്‌ കടന്നതോടെയാണ്‌ പ്രശനങ്ങള്‍ക്ക്‌ തുടക്കം. ഇതോടെ സിപിഎം പ്രവര്‍ത്തകര്‍ പോലീസിനു നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന്‌ നേതാക്കളിടപെട്ട്‌ പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.
സംഘര്‍ഷത്തിനിടെ എസ്സ്‌ഐയെ കയ്യേറ്റം ചെയ്‌തതായും ആക്ഷേപമുണ്ട്‌. പോലീസ്‌ ആവിശ്യപ്പെട്ടിട്ടും പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രകടനക്കാര്‍ തയ്യാറായില്ല. പിന്നീട്‌ സമരം കഴിഞ്ഞ്‌ അവര്‍ സ്വയം പിരിഞ്ഞുപോകുകയായിരുന്നു.