ജയരാജന്‍ മൂന്നാം തവണയും സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി

കണ്ണൂര്‍: പി. ജയരാജനെ വീണ്ടും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 49 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. ആറ് പുതുമുഖങ്ങളാണ് ഈ കമ്മിറ്റിയില്‍ ഉള്ളത്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി കെ സിനോജ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെ കുഞ്ഞപ്പ, പി.വാസുദേവന്‍ എന്നിവരെ ഒഴിവാക്കി.

2010 ല്‍ പി ശശി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിപ്പേയപ്പോഴാണ് പി.ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്.