സിപി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ;കണ്ണൂര്‍ കലാപ ഭൂമിയാകുന്നു.

preman-cpmകൂത്തുപറമ്പ്‌: രണ്ട്‌ ദിവസമായി കണ്ണൂര്‍ ജില്ലിയിലെ ചില ഭാഗങ്ങളില്‍ പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എത്തി. ഇന്നലെ രാത്രി കൂത്ത്‌ പറമ്പ്‌ ചിറ്റാരിപ്പറമ്പില്‍ ഗുരുതരമായി വെട്ടേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ചിറ്റാരിപ്പറമ്പ്‌ കള്ള്‌ ഷാപ്പ്‌ തൊഴിലാളിയും ചുണ്ടയിലെ വാഴയില്‍ പ്രേമന്‍(45) നാണ്‌ മരിച്ചത്‌.

ഇന്നലെ രാത്രി ആര്‍എസ്‌എസ്സുകരാണെന്ന്‌ കരുതുന്ന ഒരു സംഘമാണ്‌ ഇയാളെ ആക്രമിച്ചത്‌. ആക്രമണത്തില്‍ പ്രേമന്റെ രണ്ട്‌ കാലുകലും മുട്ടിന്‌ താഴെ അറ്റുപോയ അവസ്ഥയിലായിരുന്നു. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൂത്ത്‌പറമ്പ്‌ മേഖലയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

ഇന്നലെ സിപിഐഎമ്മിന്റെ ഏരിയാകമ്മിറ്റി ഓഫീസ്‌ തകര്‍ക്കുകയും ഓഫീസില്‍ കിടന്നുറങ്ങിയ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇതെ തുടര്‍ന്ന്‌ പലയിടങ്ങളിലും അക്രണമങ്ങള്‍ നടന്നിരുന്നു. ജില്ലയില്‍ വന്‍ പോലീസ്‌ സേന ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. നാളെ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചിട്ടുണ്ട്‌.