എന്ത് ലാളിത്യം!! എന്ത് വിനയം!!

jayarajanകോട്ടയം: പാലക്കാട് നടന്ന സിപിഐഎം പ്ലീനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജനറല്‍ സക്രട്ടറി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഓര്‍മ്മിച്ചിച്ചത് വിനയത്തെ കുറിച്ചായിരുന്നു. തുടര്‍ന്ന് പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും ലളിതവും മൂല്യബോധമുള്ള ജീവിതവും നയിച്ച് പ്രവര്‍ത്തകര്‍ കൂടുതല്‍ മാതൃകപരമാകണമെന്ന് ഊന്നി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ലെന്ന് പ്രഖ്യാപിക്കുകയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ .

കുട്ടനാട് പാക്കേജ് ഓഫീസിലേക്ക് കര്‍ഷകസംഘം നടത്തിയ സമരം ഉദ്ഘാടനം ചെയ്യാനാണ് ഇത്തവണ ‘ലളിതനായി’ ഇപി ജയരാജന്‍ വന്നെത്തിയത് ഒരു കോടി രൂപയോളം വില വരുന്ന ആഢംബരകാറായ ‘ലാന്‍ഡ് റോവറില്‍. ഈ കാറാകട്ടെ കോട്ടയത്തെ ഒരു കരാറുകാരന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതും. സമരം ഉദ്ഘാടനം ചെയ്തശേഷം അദ്ദേഹം കോട്ടയത്തേക്ക് തന്നെ മടങ്ങുകയായിരുന്നു

പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് ദേശാഭിമാനി പത്രത്തില്‍ പരസ്യം നല്‍കിയതിനെ ഏറെ ന്യായീകരിക്കുകയും ഇതേ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനാവുകയും ചെയ്തത് പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും ഏറെ നീരസമുണ്ടാക്കിയിരുന്നു.