ടിപി വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം: സിപിഎം

തിരു ആര്‍എംപി നേതാവ്ടിപി  ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും സിപിഎം  kc ramchndran. പാര്ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍്ട്ടിന്റെതാണ് ഈ കണ്ടെത്തല്‍.
കുന്നമ്മക്കര ലോക്കല്‍കമ്മറ്റിയംഗം കെസി രാമചന്ദ്രന് ടിപയോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാത്തിന് കാരണമെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇയാളെ പാര്‍ട്ടിയില്‍ നിന്ന പുറത്താക്കികൊണ്ടുള്ള പത്രകുറിപ്പ് സിപിഎം സംസ്ഥാന സമിതി തിരുവനന്തപുരത്ത് പുറത്തിറക്കി,

കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയാകമ്മറ്റിയംഗം കുഞ്ഞനന്തന്‍, ബ്രാഞ്ച് സക്രട്ടറി ട്രൗസര്‍ മനോജ് എന്നിവരെ കുറി്ച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇന്നലെ നടന്ന സംസ്ഥാനകമ്മിറ്റിയില്‍ ജനറല്‍ സക്രട്ടറി പ്രകാശ് കാരട്ട് തന്നെയാണ് റിപ്പോര്‍ട്ട് വിശദീകരിച്ചത്. സംഭവത്തില്‍ കെസി രാമചന്ദ്രന്റെ പങ്ക് അന്വേഷണകമ്മീഷനോട് നേരിട്ട് സമ്മതിച്ചിട്ടുണ്ടൈന്നും കാരാട്ട് പറഞ്ഞു.
കെസി രാമചന്ദ്രന്‍ ചെറുകിട കരാര്‍ തൊഴിലുകള്‍ എടുക്കന്നയാളാണ്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് ടിപി പല കോണ്‍ട്രാക്റ്റുകളും മുടക്കിയെന്നും ഇതേ തുടര്‍ന്നുണ്ടായ വ്യക്തപരമായ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.