സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു.

CMPതൃശൂര്‍: സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു. ഇടതുമുന്നണിക്കൊപ്പം നില്‍ക്കാനും തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന കേന്ദകമ്മിറ്റി യോഗത്തിലാണ് തീരുമാനം.

യുഡിഎഫ് ഘടകക്ഷിയായിരുന്ന സിഎംപി ഇനി ഇടതുപക്ഷവൂമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്നാല്‍ അരവിന്ദാക്ഷന്റേത് യൂദാസിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള വഞ്ചനയാണെന്ന് സി പി ജോണ്‍ ആരോപിച്ചു.

കണ്ണൂര്‍ ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. പി കെ ശ്രീമതി ടീച്ചറെ വിജയിപ്പിക്കണമെന്ന ബാനറാണ് ഓഫീസിലുള്ളത്. ഓഫീസിന് മുന്നില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ്,ജില്ലാ കമ്മിറ്റികളില്‍ നിന്ന് ഒഴികെയുള്ള പ്രാതിനിധ്യം യോഗത്തിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ സിഎംപിയിലുണ്ടായ പിളര്‍പ്പ് യുഡിഎഫ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു. പാര്‍ട്ടിയിലെ അരവിന്ദാക്ഷന്‍, സി പി ജോണ്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പോകണമെന്നായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശം. എന്നാല്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.