മദ്യനയത്തില്‍ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് ലൈവിലുടെ രാജിപ്രഖ്യാപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി : മകനെ തിരുത്തി ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവ്

മലപ്പുറം : കേരളത്തില്‍ സുപ്രീംകോടതി ദൂരപരിധി വിധിപ്രകാരം പുട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയുള്ള രാജിപ്രഖ്യാപനം വൈറലാകുന്നു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ സിപിഎം നെടുവ ലോക്കല്‍കമ്മിറ്റിക്ക് കീഴിലുള്ള കീഴ്ചിറ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ കരീം ആണ് നേതൃത്വത്തെ ഞെട്ടിച്ച് ഇത്തരത്തില്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
മദ്യനയത്തില്‍ മാത്രമല്ല കണ്ണുരിലെ അക്രമരാഷ്ട്രീയത്തിലും തന്നെ പോലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്നും കരീം ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്

എന്നാല്‍  രാഷ്ട്രീയ ബോധമില്ലാത്തതിനാലാണ് തന്റെ മകന്‍ ഇത്തരം പ്രസ്താവന നടത്തിയതെന്ന് തുറന്ന് പറഞ്ഞുകൊണ്ട് കരീമിന്റെ പിതാവും മുന്‍ സിപിഎം പ്രാദേശികനേതാവുമായ ഹംസക്കോയയും രംഗത്തെത്തി ജനങ്ങള്‍ക്കിടിയില്‍ ഇറങ്ങിപ്രവര്‍ത്തിക്കാത്ത ന്യുജെന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ് തന്റെ മകനെന്നും അവന് യാഥാര്‍ത്ഥ രാഷ്ട്രീയ പഠനമില്ലെന്നും മറ്റൊരു വാട്ട്‌സ്ആപ്പ  വീഡിയക്ലിപ്പിലുടെ ് ഹംസക്കോയ പറഞ്ഞു.

സിപിഎം മുന്‍ ലോക്കല്‍കമ്മറ്റിയംഗമായ ഹംസക്കോയ ആരോഗ്യപ്രശനങ്ങളാല്‍ പൊതുരാഷ്ട്രീയരംഗത്ത് സജീവമല്ല.
പുറത്തുന്ന കരീമിന്റെ രാജി പ്രഖ്യാപന വീഡിയോ ക്ലിപ് മണിക്കുറുകള്‍ക്കകം തന്നെ ഫെയ്‌സ്ബുക്കിലും വാട്ട്‌സാആപ്പിലും ഹിറ്റായി മാറി. ആയിരിക്കണക്കിനാളുകളാണ് മണിക്കുറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.