തൃശ്ശൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി: നാളെ ഹര്‍ത്താല്‍


cpm copy1

 

 

കൊല്ലപ്പെട്ടത്‌ നേരത്തെ ആര്‍എസ്‌എസുകാര്‍ കൊലപ്പെടുത്തിയ മൂജീബ്‌ റഹ്മാന്റെ സഹോദരന്‍

കൊലപാതകത്തിന്‌ പിന്നില്‍ ആര്‍എസ്‌എസ്‌
തൃശ്ശൂര്‍ :പാവറട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകനായ മുല്ലശേരി തിരുനെല്ലൂര്‍ മതിലകത്ത്‌ ശീഹാബുദ്ധീനെ കാറിലെത്തിയ ഒരു സംഘം അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അടുത്ത ജംങ്‌ഷനിലുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെ വിവരമറിയച്ചു. തുടര്‍ന്ന്‌ അവര്‍ ശിഹാബിനെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്‌ച വൈകീട്ട്‌ ഏഴുമണിയോടെ പാവറട്ടി ചുക്ക്‌ബസാറില്‍ വെച്ചാണ്‌ സംഭവം മരിച്ച ശിഹാബുദ്ധീന്റെ സഹോദരന്‍ മുജീബ്‌ റഹ്മാനെ നേരത്ത ആര്‍എസ്‌എസുകാര്‍ കൊലപ്പെടുത്തിയതാണ്‌

സംഭവത്തിന്‌ പിന്നില്‍ ആര്‍എസ്‌എസ്‌ ആണെന്ന്‌ സിപിഎം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച തൃശ്ശുര്‍ ജില്ലയില്‍ ഹര്‍ത്താലിന്‌ സിപിഎം ആഹ്വാനം ചെയ്‌തു.