പശുവിന് പ്രവേശന പരീക്ഷയ്ക്ക് ഹോള്‍ട്ടിക്കറ്റ് ലഭിച്ചു!

cow 1ശ്രീനഗര്‍: ജമ്മുവില്‍ പശുവിന് പ്രൊഫഷണല്‍ കോഴ്‌സിന് ചേരാനുള്ള പ്രവേശന പരീക്ഷയ്ക്ക് ഹോള്‍ടിക്കറ്റ് ലഭിച്ചു. ജമ്മു കാശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണഷല്‍ എന്‍ട്രന്‍സ് എക്‌സാമിനിഷേന്‍സാണ് ‘കച്ചിര്‍ ഗൗ'(കാശ്മീരി ഭാഷയില്‍ തവിട്ട് പശു) എന്ന പശുവിനാണ് പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിലേക്ക് മെയ് 10ന് നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് അനുവദിച്ചത്.

പശുവിന്റെ ചിത്രം സഹിതമുള്ള അഡ്മിറ്റ് കാര്‍ഡില്‍ അപേക്ഷാര്‍ത്ഥി ഗുര്‍ ദന്തിന്റെ (കാള) മകളാണെന്നാണ് പറയുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് അസീം മറ്റു അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം ട്വീറ്റ് ചെയ്തതോടെ പരീക്ഷാ ബോര്‍ഡിനെ കളിയാക്കിക്കൊണ്ട് നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ വഴിയാണ് തയ്യാറാക്കുന്നതെന്ന് ബോര്‍ഡിലെ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഫറൂഖ് അഹ്മദ് മിര്‍ പറഞ്ഞു.

ഈ സോഫ്റ്റ്‌വെയറിന് മനുഷ്യന്റേയും മൃഗങ്ങളുടേയും മുഖം തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. പശുവിന്റെ പേരില്‍ വ്യാജ അപേക്ഷ നല്‍കിയ ആളിനെ ഐ പി അഡ്രസ് ഉപയോഗിച്ച് കണ്ടുപിടിക്കുമെന്നും അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മിര്‍ വ്യക്തമാക്കി.