സല്‍മാന്‍ ഖാന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചു

Salman-Khan_53മുംബൈ: വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനമോടിച്ചു കയറ്റി ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു. ബോംബെ ഹൈക്കോടതിയാണു ശിക്ഷ മരവിപ്പിച്ചത്

സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവു ശിക്ഷ മരവിപ്പിച്ചു കൊണ്ട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അപ്പീലില്‍ തീരുമാനമാകുന്നതുവരെയാണു ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്.

കേസില്‍ ബുധനാഴ്ചയാണു മുംബൈ സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. എന്നാല്‍ അന്നു തന്നെ ഹൈക്കോടതി രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കേസ് പരിഗണിച്ച കോടതി, സല്‍മാന്റെ അഭിഭാഷകരുടെ വാദം അംഗീകരിക്കുകയായിരുന്നു. വേനലവധിക്ക് ഹൈക്കോടതി ഇന്ന് (08-05-2015) പിരിയുന്നതിനാല്‍ തന്നെ കേസ് ഇനി ഉടനെ പരിഗണിക്കാന്‍ ഇടയില്ല.