കോടതി നടപടി റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന്‌ സുപ്രീംകോടതി

Story dated:Tuesday August 30th, 2016,12 15:pm

supreme-courtദില്ലി: കോടതി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ കോടതി ഇക്കാര്യം പരാമര്‍ശിച്ചത്‌. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആശാറാം ബാപ്പുവിന്റ ഹര്‍ജി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ നിന്ന്‌ മാധ്യമങ്ങളെ വിലക്കണമെന്ന്‌ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ എന്തിനു വിലക്കണമെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്‌. മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്വമാണ്‌ ചെയ്യുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.