പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, പൊന്നാനി മുന്‍സീഫ് കോടതികളില്‍ ഗവ. അഭിഭാഷക ഒഴിവ്

മലപ്പുറം: പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, പൊന്നാനി മുന്‍സീഫ് കോടതികളില്‍ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുതിന് സര്‍ക്കാര്‍ അഭിഭാഷകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴ് വര്‍ഷത്തില്‍ കുറയാതെ അഭിഭാഷകരായി ജോലി ചെയ്തിട്ടുള്ളവരും നിശ്ചിത യോഗ്യതയുള്ളവരും ബയോഡാറ്റ സഹിതം ഓഗസ്റ്റ് 17 നകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.