വധു കന്യകയല്ലെന്ന്‌;രണ്ടാംനാള്‍ ബന്ധം പിരിയാന്‍ ജാതിപഞ്ചായത്ത്‌

divorceമുംബൈ;കാലമെത്രെ പുരോഗതിയിലെത്തി എന്നു പറഞ്ഞിട്ടും കാര്യമില്ല. ഈ നാണം കെട്ട സംഭവം നടന്നത്‌ ഇന്ത്യയില്‍ തന്നെ എന്നതാണ്‌ ഏറെ സങ്കടകരം. മഹാരാഷ്ട്രയിലെ നാസിക്കിലാണ്‌ ഈ വിചിത്ര സംഭവം അരങ്ങേറിയത്‌. വിവാഹരാത്രിയില്‍ വധു കന്യകയാണോ എന്ന്‌ പ്രാചീനമായ രീതിയില്‍ ജാതി പഞ്ചായത്ത്‌ നടത്തിയ പരിശോധനയെ തുടര്‍ന്ന്‌ വരനോട്‌ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ രണ്ടാം നാള്‍ ആവശ്യപ്പെടുകായായിരുന്നു. ഇതുപ്രകാരം യുവാവ്‌ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി.

ശാസ്‌ത്രീയമല്ലാത്ത രീതിയില്‍ വിവരവും വിദ്യഭ്യാസവും ഇല്ലാത്ത നാട്ടുകൂട്ടത്തിന്റെയും ജാതിപഞ്ചായത്തിന്റെയും ഈ നടപടിക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്‌. സ്റ്റേറ്റ്‌ പോലീസ്‌ ഫോഴ്‌സിലേക്ക്‌ സെലക്ഷന്‍ കിട്ടിയ പെണ്‍കുട്ടി പതിവായി വ്യായാമങ്ങള്‍ ചെയ്യാറുണ്ട്‌.

എല്ലാത്തരത്തിലുള്ള ജാതിപഞ്ചായത്തുകളും മഹാരാഷ്ട്രയില്‍ നിരോധിച്ച സാഹചര്യത്തില്‍ ഇത്തരമൊരും അസംബന്ധ സംഭവം ഇവിടെ അരങ്ങേറിയത്‌ ഏറെ ചര്‍ച്ചയായിട്ടുണ്ട്‌.