Section

malabari-logo-mobile

ദോഹയില്‍ കൊറോണ ബാധിച്ച സ്വദേശി മരിച്ചു

HIGHLIGHTS : ദോഹ: കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നയാള്‍ മരിച്ചും. ആരോഗ്യമന്ത്രാലയമാണ്‌ ഇക്കാര്യം പുറത്ത്‌ വിട്ടത്‌. 66 കാരനായ സ്...

 

Untitled-1 copyദോഹ: കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നയാള്‍ മരിച്ചും. ആരോഗ്യമന്ത്രാലയമാണ്‌ ഇക്കാര്യം പുറത്ത്‌ വിട്ടത്‌. 66 കാരനായ സ്വദേശിയാണ്‌ മരിച്ചത്‌. ഇയാളില്‍ രോഗവിവരമുള്ളതായി കഴിഞ്ഞമാസം 21 ാംതിയ്യതിയാണ്‌ സ്ഥിരീകരിച്ച റിപ്പോര്‍ട്ട്‌ പുറത്തുന്നത്‌. കഴിഞ്ഞമാസം സൗദിയിലെ തന്റെ ഒട്ടക ഫാം സന്ദര്‍ശനത്തിന്‌ ശേഷം തിരച്ചത്തിയശേഷമാണ്‌ ഇയാളെ കൊറോണ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇയാള്‍ക്ക്‌ പനിയും ചുമയും അതിസാരവും പിടിപെടുകയായിരുന്നു. തുടര്‍ന്ന്‌ നടന്ന പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്‌.

2015 മെയ്‌ 22 ന്‌ അവസാനമായി കൊറോണ വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌ത ശേഷം കഴിഞ്ഞമാസമാണ്‌ വീണ്ടും രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌്‌. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിക്കണമെന്നും അടിയന്തര ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട്‌ ആവശ്യപ്പെട്ടു. രോഗസംബന്ധമായ അന്വേഷണങ്ങള്‍ക്ക്‌ 6640948, 66740951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ 24 മണിക്കൂറും ആരോഗ്യമന്ത്രാലയത്തിന്റെ സേവനം ലഭ്യമാണ്‌.രോഗപ്രതിരോധ ശേഷി കുറവുള്ളവരും ക്രോണിക് രോഗങ്ങളുള്ളവരും വളര്‍ത്തുമൃഗങ്ങളുമായും പ്രത്യേകിച്ച് ഒട്ടകവുമായി അടുത്തിടപഴകരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിക്കണം. പ്രമേഹം, ശ്വാസകോശ അസുഖങ്ങള്‍, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഒരു കാരണവശാലും ഒട്ടകങ്ങളുമായി ഇടപഴകരുത്. ഒട്ടക ഫാമുകളിലും ഒട്ടകങ്ങളെ അറുക്കുന്ന സ്ഥലങ്ങളിലും പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തണം. ഇവിടെ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്കും കയ്യുറയും അണിയണം. മൃഗങ്ങളെ തൊടുന്നതിന് മുമ്പും ശേഷവും കൈ വൃത്തിയായി ലോഷനുപയോഗിച്ച് കഴുകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. കൂടാതെ ചുമക്കുകയും മറ്റും ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ തുടരാനും നിര്‍ദേശമുണ്ട്. ഒട്ടകത്തിന്‍െറ പാല്‍ കുടിക്കുന്നതിന് മുമ്പായി തിളപ്പിക്കുകയും വേണം.
രോഗബാധ കണ്ടത്തെിയാല്‍, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള നടപടിക്രമങ്ങളാണ് ആരോഗ്യവകുപ്പ് പിന്തുടരുന്നത്. ഇതിനായി മന്ത്രാലയത്തിന്‍െറ പകര്‍ച്ചവ്യാധി നേരിടാനുള്ള അടിയന്തര ശുശ്രൂഷ വിഭാഗം മുന്‍കരുതല്‍ നടപടികളെടുക്കും. രോഗിയുമായി ഇടപഴകിയവരെ നിരീക്ഷിക്കുകയും സ്പര്‍ശനമേറ്റ സ്ഥലങ്ങളും മറ്റും രണ്ടാഴ്ചക്കുള്ളില്‍ പരിശോധിച്ച് രോഗബാധ തടയാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യും.
രോഗലക്ഷണം കണ്ടത്തെിയവരെ കൂടുതല്‍ പരിശോധനക്കും ലാബ് ടെസ്റ്റുകള്‍ക്കും വിധേയരാക്കുകയും ചെയ്യും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!