ഗള്‍ഫ് നാടുകള്‍ കൊറോണ വൈറസിന്റെ പിടിയില്‍

downloadഗള്‍ഫ് നാടുകളില്‍ കെറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. സൗദിഅറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. സൗദിഅറേബ്യയില്‍ മാത്രം 102 പേരാണ് കൊറോണ വൈറസിനെ തുടര്‍ന്നുള്ള മെര്‍സ് രോഗം ബാധിച്ച് മരണപ്പെട്ടത്. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കൊറോണ വൈറസ്സ് പടര്‍ന്ന് പിടിക്കുന്നത് തീര്‍ത്ഥാടകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

സൗദ്യഅറേബ്യയില്‍ 500 ലധികം ആളുകളെ രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും വൈറസ് ബാധ പടരുന്നത് തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കും വൈറസ് ബാധ ഏറ്റു കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞിട്ടുണ്ട്.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രതേ്യക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജി സി സി രാജ്യങ്ങളിലും നടന്നു വരികയാണ്. ജി സി സി രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം കൂടുതലായതിനാല്‍ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും പടരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.