കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി ചിലി

Chile Soccer Copa America Chile Argentina-1സാന്റിയാഗോ: കരുത്തുറ്റ അര്‍ജന്റീനിയന്‍ പടയെ പരാജയപ്പെടുത്തി ആതിഥേയരായ ചിലി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി. ചിലിയുടെ ആദ്യ കോപ്പ അമേരിക്ക കിരീടമാണിത്‌. ഷൂട്ടൗട്ടില്‍ 4-1 ന്‌ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ്‌ ചിലിയുടെ ഈ കന്നിനേട്ടം. ഇതോടെ 22 വര്‍ഷത്തിനുശേഷം കോപ്പ കിരീടം സ്വന്തമാക്കണമെന്ന അര്‍ജന്റീനയുടെ സ്വപ്‌നമാണ്‌ തകര്‍ന്നടിഞ്ഞത്‌.

സെമിയില്‍ പരാഗ്വേയ്‌ക്കെതിരെ പുറത്തെടുത്ത കളി തുടരാന്‍ അര്‍ജിന്റീനക്ക്‌ കഴിഞ്ഞില്ല. ചിലിയുടെ കരുത്തുറ്റ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അര്‍ജന്റീന ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍മാര്‍ അവസരോചിതമായി ഇടപെടുകയായിരുന്നു. അര്‍ജന്റീനയുടെ പ്രതീക്ഷയായിരുന്ന മെസി മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും മത്സരത്തിലുടനീളം ചിലിയുടെ മുന്നേറ്റങ്ങള്‍ക്കു മുമ്പില്‍ അര്‍ജന്റീനിയന്‍ താരങ്ങള്‍ വിയര്‍ക്കുകയായിരുന്നു.