മെസ്സി പെനാല്‍ട്ടി പുറത്തേക്കടിച്ചു : ചിലിക്ക് കോപ്പ കീരീടം

aaറുഥര്‍ഫോഡ് :കോപ്പ അമേരിക്ക ഫുട്‌ബോള്‍ ശതാബ്ദി കിരീടം ചിലിക്ക് സ്വന്തം. ഇന്ന് രാവിലെ നടന്ന ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കരുത്തരായ അര്‍ജന്റീനെയ തോല്‍പ്പിച്ചാണ് ചിലി കിരീടമണിഞ്ഞത്. ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഷുട്ട് പുറത്തേക്ക് ഉയര്‍ന്നുപൊങ്ങിയതോടെ തന്നെ അര്‍ജന്റീനയുടെ മരണമണി മുഴങ്ങിതുടങ്ങിയിരുന്നു. നാലാമത്തെ കിക്കെടുത്ത ബിഗ്ഗിയ പരാജയപ്പെട്ടതോടെ ചിലിയുടെ ചുവപ്പന്‍ പട്ടാളം ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.ചിലിയുടെ കളിക്കാര്‍ നാലുതവണ ലക്ഷ്യം കണ്ടപ്പോള്‍ മെസ്സിക്കും കുട്ടര്‍ക്കും രണ്ട് തവണയെ വലകുലക്കാനായൊള്ളു. തുടര്‍ച്ചയായി രണ്ടാം തവണയായണ് ചിലി കോപ്പ കൈപ്പിടിയിലൊതുക്കുന്നത്.

രണ്ടു ടീമുകളിലേയും ഓരോരുത്തര്‍ ആദ്യപകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത്ായതോടെ പത്തുപേരെ വെച്ചാണ് ഇരുടീമുകളും കളിച്ചത്. കളിയുടെ ആദ്യ്പകുതിയില്‍ ഹിഗ്വയന് ലഭിച്ച സുവര്‍ണ്ണാവസരം നഷ്ടമായതാണ് അര്‍ജ്ന്റീനക്ക് തിരിച്ചടിയായത്. ചിലിയുടെ ഗോള്‍കീപ്പര്‍ ബ്രാവോയുടെ അവസ്മരണീയ പ്രകടനം കുടിയാണ് ചിലിയുടെ നേട്ടത്തിന് വഴിയൊരിക്കിയത്