കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഇന്ന്‌ ചിലിയില്‍ കിക്കോഫ്‌

imagesകോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഇന്ന്‌ ചിലിയില്‍ തുടക്കമാകും. മൂന്ന്‌ ഗ്രൂപ്പുകളിലായി 12 ടീമുകളാണ്‌ ലാറ്റിനമേരിക്കന്‍ കിരീടത്തിനായി മത്സരിക്കുന്നത്‌. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ 5 മണിക്കാണ്‌ ആദിഥേയരും ചിലിയും തമ്മിലുള്ള ഉദ്‌ഘാടന മത്സരം നടക്കുന്നത്‌.

ഇനിയുള്ള 24 ദിനങ്ങള്‍ ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പ്രേമികളുടെ ആഘോഷദിനങ്ങളാണ്‌. കോപ്പ അമേരിക്കയുടെ 44 ാം പതിപ്പിനാണ്‌ ചിലിയില്‍ പന്തനങ്ങുന്നത്‌.

ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട ടീമുകള്‍ ബ്രസീലും അര്‍ജന്റീനയും ആണെങ്കിലും ചിലിക്കും ആരാധകര്‍ കുറവല്ല. ഇത്തവണ മെസ്സി തകര്‍പ്പന്‍ ഗോള്‍മഴ പെയ്യിക്കുമെന്ന പ്രതീക്ഷയിലാണ്‌ അര്‍ജന്റീനയും ആരാധകരും. നെയ്‌മറും ദുംഗയും അടിച്ചുകയറും എന്ന പ്രതീക്ഷയില്‍തന്നെയാണ്‌ ബ്രീസലും.

അതെസമയം കോപ്പയില്‍ ആര്‌ മുത്തമിടുമെന്ന ആകാംഷയിലാണ്‌ ഓരോ ഫുട്‌ബോള്‍ ആരാധകനും