Section

malabari-logo-mobile

മാധ്യങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

HIGHLIGHTS : ദില്ലി: ഔദ്യോഗിക വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗ്ഗരേഖ കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ തയ്യാറെടുക...

pressദില്ലി: ഔദ്യോഗിക വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗ്ഗരേഖ കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകായണ്‌ കേന്ദ്രസര്‍ക്കാര്‍. ഔദ്യോഗിക വിവരങ്ങള്‍ പരസ്യമാക്കുന്ന മാധ്യമങ്ങള്‍ക്കും അത്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുന്നവര്‍ക്കുമെതിരെ ഈ നിയമത്തെ ഉപയോഗിക്കാന്‍ അധികാരികള്‍ക്കാവും.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ സംഘടിപ്പിച്ച ചടങ്ങില്‍ ആണവശേഷിയുള്ള അന്തര്‍വാഹിനി അരിഹിന്ദിന്റെ ചിത്രങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടതോടെയാണ്‌ ഇതിന്‌ തുടക്കം. രഹസ്യസ്വഭാവമുള്ള ഈ ചിത്രങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന്‌ മാധ്യമങ്ങള്‍ നിയമം ലംഘിച്ച്‌ ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ പരസ്യമാക്കുന്നു എന്ന്‌ കാണിച്ച്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ദോവല്‍ കാബിനറ്റ്‌ സെക്രട്ടറിക്ക്‌ കത്തയക്കുകയായിരുന്നു.

sameeksha-malabarinews

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു തന്നെയാണ്‌ ഇത്തരത്തിലുളള വിവരങ്ങള്‍ ചോരുന്നതെന്നും. രാജ്യ സുരക്ഷ മാനിക്കാതെയുള്ള ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ അദേഹം നിര്‍ദേശിച്ചിരുന്നു. കൂടാതെ ഇത്തരത്തിലുള്ള ചോര്‍ച്ചകള്‍ തടയാന്‍ മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ദോവല്‍ നല്‍കിയ കത്തില്‍ പറയുന്നു. ദോവലിന്റെ ഇടപെടലുകളാണ്‌ സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്കെതിരെ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിലേക്ക്‌ വഴിതെളിയിച്ചിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!