കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേട്; വിജിലന്‍സ് അനേ്വഷണത്തിന് സ്റ്റേ

consuകൊച്ചി : കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിജിലന്‍സ് അനേ്വഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബെഞ്ചാണ് ഉത്തരവിറക്കിയത്. രണ്ടു മാസത്തേക്കാണ് സ്റ്റേ.

കഴിഞ്ഞ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അറുപതു കോടിയോളം രൂപയുടെ അഴിമതി കണ്‍സ്യൂമര്‍ഫെഡില്‍ നടന്നതായി വ്യക്തമാവുകയായിരുന്നു.

ഇതെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് എംഡി റിജി ജി നായര്‍, മാനേജര്‍ ജയകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിജിലന്‍സ് എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നു. ഇവര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന കാര്യങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് എടുത്ത തീരുമാന പ്രകാരമായിരുന്നുവെന്നും ഇതില്‍ തങ്ങള്‍ മാത്രം എങ്ങനെ കുറ്റക്കാരാകുമെന്നുമായിരുന്നു ഉദേ്യാഗസ്ഥര്‍ ചോദിക്കുന്നത്.