പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസ്സുമാകുന്ന നേതാക്കളെ ആവിശ്യമില്ല: എ.കെ ആന്റണി

തിരു:  പകല്‍ കോണ്‍ഗ്രസ്സും രാത്രിയില്‍ ആര്‍എസ്എസ്സുമാകുന്ന നേതാക്കളെ കോണ്‍ഗ്രസ്സിന് വേണ്ടെന്ന് എകെ ആന്റണി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കെപിസിസി വിശാല നിര്‍വ്വാഹകസമിതി യോഗത്തിലാണ് ആന്റണിയുടെ രൂക്ഷവിമര്‍ശനം. പാര്‍ട്ടിയില്ലെങ്ങില്‍ ആരുമില്ലെന്നും ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി കൊണ്ട് ആന്റണി പറഞ്ഞു

കാലിനടിയിലെ മണ്ണ് ബിജെപിയിലേക്ക് ഒലിച്ചുപോകുന്നത് നേതാക്കള്‍ കാണുന്നില്ലെന്നും അവര്‍ പിണങ്ങി നിക്കുമ്പോള്‍ പാര്‍ട്ടി ഭിന്നിക്കുയാണെന്നും ആന്റണി കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയാവേണ്ട യുവാക്കളയും ആന്റണി  വിമര്‍ശിച്ചു