Section

malabari-logo-mobile

രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു

HIGHLIGHTS : ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു. മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നടക്കുമ്പോഴാണ് രാഹുല്‍

rahul_gandhi_1ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു. മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നടക്കുമ്പോഴാണ് രാഹുല്‍ ഏതാനും ആഴ്ചത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.

അവധിയില്‍ പ്രവേശിക്കുന്ന കാര്യം രാഹുല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ചര്‍ച്ച ചെയ്തു. ഏതാനും ആഴ്ചകള്‍ അവധിയെടുക്കുന്ന രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാകുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതോടെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ രാഹുലിന്റെ സാന്നിധ്യം ഉണ്ടാകില്ല.

sameeksha-malabarinews

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന പരസ്യമായിട്ടല്ലെങ്കിലും രാഹുലിന് എതിരെ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റ തീരുമാനം എന്നാണ് വിലയിരുത്തല്‍.

പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്കു വരണമെന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ രാഹുലിനു പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!