കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; രാഹുല്‍ ഗാന്ധി

rahul-gandhiദില്ലി : കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കും. എഐസിസി യുടെ അടുത്ത മാസം 17 ന് നടത്തുന്ന യോഗത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചതുമുതല്‍ തന്നെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരുന്നു. ദിഗ് വിജയ് സിങ്ങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദേ്യാഗികമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയുണ്ടായി.

ബിജെപി മോഡിയെ ഉയര്‍ത്തികാട്ടിയതു പോലെ രാഹുലിനെ കോണ്‍ഗ്രസ്സ് നേരത്തെ ഉയര്‍ത്തി കാട്ടിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഇത്ര ദയനീയമായ തോല്‍വി നേടരിടേണ്ടതായി വരില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.