Section

malabari-logo-mobile

കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി സോണിയ

HIGHLIGHTS : കൊച്ചി ; കേരളത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി സോണിയാഗാന്ധി. ഗ്രൂപ്പിന് അതീതമായി തെരഞ്ഞെടുപ്പിനെ നേര...

us-court-issues-summons-to-sonia-gandhi-in-1984-antisikh-riots-case_040913031949കൊച്ചി : കേരളത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി സോണിയാഗാന്ധി. ഗ്രൂപ്പിന് അതീതമായി തെരഞ്ഞെടുപ്പിനെ നേരിടാനും സോണിയ നേതാക്കളോട് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ ഒറ്റ ഗ്രൂപ്പേ ഉള്ളൂ എന്നും അത് പാര്‍ട്ടിയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് കൊച്ചിയില്‍ നടന്ന സമ്മേളനത്തിലാണ് സോണിയ അണികളോട് ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും സോണിയ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കെപിസിസി പ്രസിഡണ്ട് വിഎം സുധീരനും സോണിയാഗാന്ധിയുടെ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. ഗ്രൂപ്പിന്റെ അതിപ്രസരം മനം മടുപ്പിക്കുന്നതാണെന്നും വിഎം സുധീരന്‍ പറഞ്ഞു. ഗ്രൂപ്പിന്റെ അതിപ്രസരത്തില്‍ മനം മടുത്ത് പാര്‍ട്ടിക്ക് പുറത്ത് പോയവര്‍ക്കോ നിഷ്‌ക്രിയരായവര്‍ക്കേ ഇനി നിരാശപെടേണ്ടി വരില്ലെന്നും അവര്‍ക്കൊക്കെ പാര്‍ട്ടിയിലേക്ക് വീണ്ടും സ്വാഗതം എന്നും വിഎം സുധീരന്‍ പറഞ്ഞു.

sameeksha-malabarinews

കൊച്ചിയിലും കൊല്ലത്തും നടക്കുന്ന പരിപാടികളില്‍ സോണിയ പങ്കെടുക്കും. കെപിസിസി തെരഞ്ഞെടുപ്പിലെ അതിര്‍ത്തി സംബന്ധിച്ച് മുഖ്യമന്ത്രിയുമായും സംസ്ഥാന നേതാക്കളുമായും സോണിയയും ഹൈകമാന്‍ഡ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പ്രതേ്യക കെപിസിസി കണ്‍വെന്‍ഷനും ഐഎന്‍ടിയൂസി റാലിയും നടത്തും. കൊച്ചി കണ്‍വെന്‍ഷനില്‍ ബൂത്ത് വാര്‍ഡ് തലം മുതല്‍ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍ വരെ 20,000 പ്രതിനിധികള്‍ പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!