Section

malabari-logo-mobile

കോണ്‍ഗ്രസില്‍ കലാപം ആവിശ്യം മുഖ്യമന്ത്രിമാരുടെ രാജി

HIGHLIGHTS : ദില്ലി :കോണ്‍ഗ്രസിന് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ മാറ്റമെന്നാവിശ്യപ്പെട്ട് പാര്‍ട്ടിക്കു...

congress-logoദില്ലി :കോണ്‍ഗ്രസിന് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ മാറ്റമെന്നാവിശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കലാപം. അസം മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലാണ മന്ത്രിസഭാനേതൃത്വങ്ങളില്‍ മാറ്റം ആവിശ്യപ്പട്ടെിരിക്കുന്നത്. അസമില്‍ ആരോഗ്യവിദ്യഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് സ്വയം രാജിവെച്ചു.മഹാരഷ്ട്രയില്‍ പ്രിഥിരാജ് ചൗഹാന്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ട് വ്യവസായമന്ത്രി നാരയണ റാണയും രാജി വെച്ചി്ട്ടുണ്ട്. കാശ്മീരിലും, ഝാര്‍ഖണ്ഡിലും നിലവിലെ സംഖ്യങ്ങളും തകര്‍ച്ചയുടെ വക്കിലാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജിവെയ്ക്കുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗായി പ്രഖ്യാപിച്ചിരുന്നു. അസമില്‍ പതിനാല് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത് എന്നാല്‍ ഗൊഗായി രാജിവെയ്ക്കാന്‍ സന്നദ്ധനായില്ല ഇതോടെയാണ് ഇവിടെ പാര്‍്ട്ടിയില്‍ വിഷയങ്ങള്‍ ഉടലെടുത്തത്.
കാശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ്സുമായുള്ള സഖ്യം ഉപേക്ഷിച്ചുകഴിഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ സഖ്യം ഉപേക്ഷിക്കാന്‍ ജെഎംഎം ആലോചിക്കുകയാണ്.

sameeksha-malabarinews

ഈ സംസ്ഥാനങ്ങളിലല്ലാം ഈ വര്‍ഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!