നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ ജീവനക്കാരിയുടെ കൊല: മന്ത്രി ആര്യാടന്റെ സ്റ്റാഫ് അറസ്റ്റില്‍

കൊല നടന്നത് കോണ്‍ഗ്രസ്സ് ഓഫീസില്‍

നിലമ്പൂര്‍  : കോണ്‍ഗ്രസ്സ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ എന്ന യുവതി കൊല്ലപ്പെട്ട കേസില്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ബിജു നായര്‍ അറസ്റ്റില്‍. ഇയാളെ കൂടാതെ നിലമ്പൂര്‍ സ്വദേശിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ഷംസുദ്ധീന്‍ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

് കഴിഞ്ഞ അഞ്ചാം തിയ്യതി മുതല്‍ കാണാതായനിലമ്പൂര്‍ കോവിലകത്ത് മുറി സ്വദേശി ചിറക്കല്‍ രാധ(29) എന്ന യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ ഞായറാഴ്ചയാണ് കണ്ടെത്തിയത്. കഴുത്തില്‍ മുണ്ട് മുുറിക്കി കൊലപ്പെടുത്തിയ മൃതദേഹം.കുളക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടത്.

കുളത്തിനരികെ പമ്പ് സെറ്റ് റിപ്പയിറിങ്ങിനെത്തിയ തൊഴിലാളികളാണ് തിങ്കളാഴ്ച രാവിലെമൃതദേഹം കണ്ടത്.

ബിജുവിന്റെ അവിഹതബന്ധം വെളിപ്പെടുത്തുമെന്ന ഭയമാണ് ഇവരെ കൊലപാതത്തിലേക്ക് നയിച്ചെതെന്ന് പോലീസിനോട് സമ്മതിച്ചു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയഷേഷം മൃതദേഹം ഇരുവരം ചേര്‍ന്ന കുളത്തില്‍ കൊണ്ടു പോയി തള്ളുയായിരുന്നു
കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ചാണ് കൊലപാതകം നടന്നെതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജുവിനെ പേഴ്‌സണല്‍ സ്റ്റാഫംഗത്തില്‍ നിന്ന് പിരച്ചുവിടാന്‍ തീരുമാനിച്ചതായി ആര്യാടന്‍ മുഹമ്മദ്പ്രതികരിച്ചു.