Section

malabari-logo-mobile

ശശിതരൂരിനെ കോണ്‍ഗ്രസ്സ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

HIGHLIGHTS : തിരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന്റെ പേരില്‍ ശശിതരൂരിനെതിരെ അച്ചടക്ക നടപടി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കി. പത്രകുറി...

sasi tharoorതിരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന്റെ പേരില്‍ ശശിതരൂരിനെതിരെ അച്ചടക്ക നടപടി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കി. പത്രകുറിപ്പിലൂടെയാണ് എസെസിസി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സാധരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടപടി അംഗീകരിക്കുന്നതായി ശശിതരൂര്‍ പ്രതികരിച്ചു. ശശി തരൂരിനെതിരെ അച്ചടക്ക നടപടിയെ സ്വാഗതം ചെയ്യുന്നതായി കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു.

sameeksha-malabarinews

മോദിയെ തുടര്‍ച്ചയായി പ്രശംസിച്ച് കൊണ്ടിരുന്ന തരൂരിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ് ഹൈകമാന്‍ഡ് എകെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിക്ക് വിട്ടു. തരൂരിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന അച്ചടക്ക സമതി ശുപാര്‍ശ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി അംഗീകരിക്കുകയായിരുന്നു. തരൂരിന്റെ അഭിപ്രായം കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ ചേരിതിരിവിന് ഇടയാക്കി. തരൂരിനെ പരസ്യമായി പിന്തുണച്ച് ദിഗ് വിജയസിംഗ് രംഗത്തെത്തി.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ശുചിത്വഭാരത പദ്ധതിയെ കുറിച്ചുള്ള തരൂരിന്റെ പ്രസ്താവന വായിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!