കെ.കരുണാകരൻ  ജന്മശതാബ്ദി ആചരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ  ജന്മശതാബ്ദി ദിനം ആചരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട്.  പി ഒ
സലാംഅദ്ധ്യക്ഷനായി. മത്സ്യതൊഴിലാളി കോൺ.സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.പി ഹംസകോയ ഉദ്ഘാടനം ചെയ്തു. INTUC ജില്ലാ പ്രസിഡണ്ട് കെ.എം.ഭരതൻ , കെ.പി.മുരളിധരൻ, പാണ്ടി അലി, താമിക്കുട്ടി, ലത്തീഫ് പാലത്തിങ്ങൽ, കളരിക്കൽ മുസ്തഫ, PP ഹംസകോയ, മാളിയേക്കൽ ഹംസ തുടങ്ങിയവർ സംസാരിച്ചു.

ലീസർ കെ.കരുണാകരന്റെ ഛായാപടത്തിൽ പുഷ്പാർച്ചനയും നടത്തി സ്മരിച്ചു.