നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ അദ്ദേഹവുമായി സഹകരിക്കും; കോണ്ടലിസറൈസ്

images (4)ദില്ലി : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലിസറൈസ്.

ഗുജറാത്ത് കലാപത്തിന് വേണ്ടി അദ്ദേഹത്തെ ഒരിക്കലും മാറ്റി നിര്‍ത്തില്ലെന്നും കഴിഞ്ഞ കാര്യങ്ങള്‍ മറന്ന് ഭാവി കാര്യങ്ങളില്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകേണ്ടതെന്നും റൈസ് വ്യക്തമാക്കി. ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്ന വ്യക്തി യുഎസിന് സ്വീകാര്യനാണെന്ന് റൈസ് വ്യക്തമാക്കി.

സിഎന്‍എന്‍-ഐബിഎന്‍ നടത്തിയ അഭിമുഖത്തിലാണ് റൈസ് മോഡിയെകുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയത്.