കീഴ്ജീവനക്കാരിയെ അകാരണമായി സ്ഥലം മാറ്റി : സെന്‍കുമാര്‍ ചെയ്യുന്നതും പകപോക്കലോ?

തിരു : അകാരണമായി സ്ഥാനത്തുനിന്ന് മാറ്റിയെന്ന് ആരോപിച്ച് സര്‍ക്കാരിനെ തിരുത്തിയ ഡിജിപി സെന്‍കുമാര്‍ പകപോക്കുന്നുവെന്ന പരാതിയുമായി കീഴ്ജീവനക്കാരി. തന്നെ അകാരണമായി സ്ഥലം മാറ്റിയെന്ന ആരോപണവുമായി പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയാണ് പരാതിയുമായി ചീഫ് സക്രട്ടറിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ഇവരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
നേരത്തെ പൂറ്റിങ്ങല്‍, ജിഷ വധക്കേസുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വിവരാവകാശനിയമപ്രകാരം ആവിശ്യപ്പെട്ട സമയത്ത് ടിബ്രാഞ്ചിലെ രേഖകള്‍ വിവരാവകാശനിയമ പരിധിയില്‍ വരില്ലെന്ന് ചുണ്ടിക്കാട്ടി നല്‍കാഞതിലുള്ള പകപോക്കലാണ് ഈ സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ബീനക്ക് പകരം നിയമിച്ചിരിക്കുന്നത് സുരേഷ് കൃഷണയെയാണ്. ഇദ്ദേഹമാകെട്ടെ പോലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിട്ടയാളുമാണ്

ഡിജിപി, ഐജി എന്നിവരുള്‍പ്പെടുന്ന സമിതി തീരുമാനിക്കേണ്ട ഈ നിയമനം ഡിജിപി സ്വന്തം നിലയ്ക്ക് തീരുമാനിച്ചെതാണെന്നും ആരോപണമുണ്ട്‌