കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിതയുടെ പേരില്‍ പെണ്‍കുട്ടിക്കെതിരെ പോലീസ് ജാമ്യമില്ലാവകുപ്പിട്ട് കേസെടുത്തു

പരപ്പനങ്ങാടി :കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത മതസ്പര്‍ദ്ധപരത്തുന്നതാണെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

പരപ്പനങ്ങാടി മലബാര്‍ സഹകരണ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ തമോഗര്‍ത്തങ്ങള്‍ എന്ന കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച  അമ്പലം എന്ന
കവിതയുടെ പേരിലാണ് കവിതയെഴുതിയ ഫൈനല്‍ ബികോം വിദ്യാര്‍ത്ഥിനി തഫ്‌സീറക്കെതിരെയാണ് പരപ്പനങ്ങാടി പോലീസ് ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

കോളേജിലെ സ്റ്റാഫ് എഡിറ്റര്‍ ബിനീഷ്, കോളേജ് പ്രിന്‍സിപ്പല്‍ ശശികല ടീച്ചര്‍ എന്നിവരെയും പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.

മാഗസിനെതിരെ പരപ്പനങ്ങാടിയില്‍ പ്രതിഷേധപ്രകടനം നടത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ നടുറോഡില്‍ മാഗസിന്‍ കത്തിക്കുകയും ചെയ്തു.