Section

malabari-logo-mobile

മലപ്പുറത്തെ മലയോരങ്ങളില്‍ അപകടമേഖലകളില്‍ താമസിക്കുന്നവരോട് ക്യാമ്പുകളിലേക്ക് മാറാന്‍ കളക്ടറുടെ അഭ്യര്‍ത്ഥന

HIGHLIGHTS : മലപ്പുറം:  മലയോര പ്രദേശങ്ങളില്‍ വീടിന പിറകിലോ മുകളിലോ മണ്‍കുന്നുകളുളള വീടുകള്‍ താമസിക്കുന്ന

മലപ്പുറം:  മലയോര പ്രദേശങ്ങളില്‍ വീടിന പിറകിലോ മുകളിലോ മണ്‍കുന്നുകളുളള വീടുകള്‍ താമസിക്കുന്ന ആളുകള്‍ അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു

. ഇക്കാര്യം അറിയപ്പായി നല്‍കുന്ന റവന്യുഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെടുകയായിരുന്നു.

sameeksha-malabarinews

മലപ്പുറം ജില്ലാകളക്ടര്‍ അമിത് മീണയാണ് കനത്തമഴയും ഉരുള്‍ പൊട്ടലും തുടരുന്ന മേഖലകളിലെ ജനങ്ങളോട് ഇക്കാര്യം ആവിശ്യപ്പെട്ടിരിക്കുന്നത്. അപകടസാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ മുന്‍കരതലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹച്യരത്തിലാണിത്. ഇന്ന്് മലപ്പുറം വാഴയൂര്‍ പെരിങ്ങാവിലും, തൊട്ടടുത്ത കൈതക്കുണ്ടിലും രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് 10 പേരാണ് മരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!