Section

malabari-logo-mobile

പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

HIGHLIGHTS : ദില്ലി: പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ആഗോളതലത്തില്‍ എണ്ണ വില വര്‍ധിച്ച സാഹചര്യത്തിലാണ്‌ പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതെന്ന...

LPGASദില്ലി: പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ആഗോളതലത്തില്‍ എണ്ണ വില വര്‍ധിച്ച സാഹചര്യത്തിലാണ്‌ പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതെന്നാണ്‌ എണ്ണ കമ്പനികള്‍ നല്‍കുന്ന വിശദീകരണം. പുതുക്കിയ നിരക്ക്‌ പ്രകാരം വാണിജ്യ സിലിണ്ടറിന്‌ 1057 രൂപയും കൊച്ചിയില്‍ സബ്‌സിഡിയുള്ള സിലിണ്ടറിന്‌ 569 രൂപ 50 പൈസയുമാണ്‌ വര്‍ധിച്ചത്‌.

വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലിറ്ററിന്‌ 2.58 രൂപയും ഡീസല്‍ ലിറ്ററിന്‌ 2.26 രൂപയുമാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ്‌ ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്‌. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്ന വര്‍ധനവാണ്‌ ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്‌. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കില്‍ വന്ന വ്യതിയാനവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള കാരണമായിട്ടുണ്ട്‌.

sameeksha-malabarinews

ഒരുമാസത്തിനിടെ രണ്ടാമത്തെ തവണയാണ്‌ രാജ്യത്ത്‌ ഇന്ധന വില വര്‍ധിപ്പിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!