പാചകവാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി

ദില്ലി: പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 94 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി.സബ്‌സിഡിയുള്ള സിലിണ്ടറിന് 4 രൂപ 60 പൈസ കൂടും.

19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപ കൂടിയതോടെ സിലിണ്ടറുകളുടെ വില 1289 രൂപയായി. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും.

പാചകവാതക സിലിണ്ടറിന് 94 രൂപ കൂടിയതില്‍ സബ്‌‌സിഡിയുള്ള സിലിണ്ടറിന് 88രൂപ 40 പൈസ സബ്‌സിഡിയായി ലഭിക്കും.

 

 

Related Articles