കോഴികളില്‍ നിപ; വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

കോഴിക്കോട്: നിപ വൈറസ് കോഴികളിലൂടെ പരക്കുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് ആരോഗ്യ വകുപ്പ്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരില്‍ ഒപ്പും സീലും ഉള്‍പ്പെടെയാണ് സന്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വ്യാജവാര്‍ത്ത പ്രചരണത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീ കോഴിക്കോട് കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.