പുതുവൈപ്പില്‍ പ്രതിഷേധം ശക്തം

കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതിനെ തുര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ നടത്തുന്ന സമരം ശക്തമായി തുടരുന്നു. സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ജൂലൈ നാലിന്​ ഹൈകോടതി കേസ്​ പരിഗണിക്കും വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന ഫിഷറീസ്​ മന്ത്രി ജെ.മേഴ്​സിക്കുട്ടിയമ്മയുടെ ഉറപ്പ്​ ലംഘിക്ക​െപ്പട്ടതിനെ തുടർന്നാണ്​ ഉപരോധം. 121ദിവസങ്ങൾ നീണ്ട  ശക്​തമായ പ്രതിഷേധ സമരങ്ങൾക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ്​ നൽകിയിരുന്നത്​.

ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (​െഎ.​ഒ.​സി) എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പു​തു​വൈ​പ്പി​ൽ സ്​​ഥാ​പി​ക്കു​ന്ന എ​ൽ.​പി.​ജി ഇ​റ​ക്കു​മ​തി സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ എ​ട്ടു വ​ർ​ഷം മു​മ്പ്​ തു​ട​ങ്ങി​വെ​ച്ച പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 16നാ​ണ്​ അ​നി​ശ്ചി​ത​കാ​ല ഉ​പ​രോ​ധ സ​മ​ര​മാ​യി രൂ​പം മാ​റി​യ​ത്.