ആവേശമായി കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചു

കൊച്ചി; കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചു. ആദ്യ യാത്രയില്‍ തന്നെ മെട്രോയുടെ ഭാഗമാകാനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ആദ്യയാത്രയില്‍ ഇടംപിടിക്കാന്‍ പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ പുലര്‍ച്ചെ മുതല്‍ വലിയ ക്യൂ ആരംഭിച്ചിരുന്നു. രാവിലെ ആറിന് നടന്ന ആദ്യ സര്‍വീസില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

ഏറെ മുന്നറിയിപ്പുകള്‍ മാധ്യമങ്ങളിലൂടെയും മറ്റും നല്‍കിയിരുന്നെങ്കിലും ഏറെപ്പേരിലും ചെറിയ അങ്കലാപ്പ് ഉണ്ടായിരുന്നു. ബാര്‍കോഡ് ഉപയോഗിച്ചുള്ള ഗേററ് മറികടന്നു പ്ലാറ്റ് ഫോമിലേക്ക് പോകുന്നത് ജീവനക്കാര്‍ ഓരോരുത്തര്‍ക്കും നിര്‍ദേശം നല്‍കി. തിങ്കളാഴ്ച മുതല്‍ മെട്രോ സര്‍വീസ് പൂര്‍ണ സജ്ജമായിരിക്കും. രാവിലെ ആറുമണിമുതല്‍ രാത്രി പത്തുമണിവരെ ഒമ്പതുമിനിറ്റ് ഇടവേളകലില്‍ ഇരുദിശകളിലേക്കും സര്‍വ്വീസ് നടത്തും.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കിലോമീറ്ററിന് 40 രുപ. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്.2013ല്‍ കൊച്ചി മെട്രോറെയിലിന്റെ നിര്‍മാണോദ്ഘാടനച്ചടങ്ങിനെത്തിയ ആളുകള്‍ക്ക് കെഎംആര്‍എല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഈ പാസുമായെത്തുന്നവര്‍ക്ക് തിങ്കളാഴ്ച വൈകിട്ട് നാലുമുതല്‍ ആറുവരെ മെട്രോയില്‍ സൌജന്യയാത്രയ്ക്ക് സൌകര്യമൊരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച മാത്രമേ ഈ സൌകര്യം ഉണ്ടാകൂ.

Related Articles