Section

malabari-logo-mobile

നാളെ മുതല്‍ കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയത്തിലേക്കെത്തും

HIGHLIGHTS : കൊച്ചി: കൊച്ചി മെട്രോ ചൊവ്വാഴ്ച മുതല്‍ നഗരഹൃദയത്തിലേക്കെത്തും. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ടൗണ്‍ഹാളില്‍ ഉദ്ഘാടന ചടങ്ങ് നടക്കുക. പാലാരിവട്ടം മുതല...

കൊച്ചി: കൊച്ചി മെട്രോ ചൊവ്വാഴ്ച മുതല്‍ നഗരഹൃദയത്തിലേക്കെത്തും. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ടൗണ്‍ഹാളില്‍ ഉദ്ഘാടന ചടങ്ങ് നടക്കുക. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ സര്‍വീസാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ഇവിടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഹര്‍ദീപ്സിങ്പുരിയും ചേര്‍ന്ന് സര്‍വീസ് ഫ്ളാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് ഇവര്‍ മഹാരാജാസ് സ്റ്റേഷനിലേക്ക് മെട്രോയില്‍ യാത്ര ചെയ്യും. അവിടെനിന്ന് തിരികെ കലൂര്‍ സ്റ്റേഷനിലെത്തിയശേഷം ഉദ്ഘാടനത്തിനായി ടൌണ്‍ഹാളിലേക്കുപോകും. മെട്രോ സര്‍വീസ് ഉദ്ഘാടനംചെയ്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചാലുടന്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ്വരെ അഞ്ച് സ്റ്റേഷനാണുള്ളത്. മഹാരാജാസ് ഗ്രൌണ്ടിലേക്ക് സര്‍വീസ് നീളുന്നതോടെ ദൈര്‍ഘ്യം 18 കിലോമീറ്ററാകും. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. സ്ഥിരംയാത്രക്കാരെ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!